കൊച്ചി : നീതി തേടിയെത്തുന്നവരെ വലയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി.
പാവപ്പെട്ടവര്‍ക്ക് നീതിയുറപ്പാക്കാൻ കോടതിയും ഭരണകൂടവും ഒത്തുചേര്‍ന്നുള്ള കൂട്ടായ പ്രയത്നമാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന് സ്വീകരണം നല്കാൻ തിങ്കളാഴ്ച ഹൈകോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറൻസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറൻസില്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. ബിജു എന്നിവര്‍ സംസാരിച്ചു.
കേരള, ഗുജറാത്ത് ഹൈകോടതികളിലെ ജഡ്ജിമാര്‍, മുൻ ജഡ്ജിമാര്‍, വിവിധ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍, ഹൈകോടതി ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.