തിരുവനന്തപുരം : ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്കി കാനം രാജേന്ദ്രന്.30ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി അവധി അപേക്ഷ പരിഗണിക്കും.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കാനം രാജേന്ദ്രൻ. പ്രമേഹം മൂര്‍ച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെങ്കിലും നേതൃത്വത്തിന് മുന്നില്‍ ആര് വിഷയം ഉന്നയിക്കുമെന്നതിലാണ് ആശയകുഴപ്പമുള്ളത്.ദേശീയ നേതൃത്വം വിഷയത്തില്‍ സ്വമേധയാ ഇടപെടുമോ എന്ന് ഉറ്റുനോക്കുകയാണ് കാനം മാറണമെന്ന് ആഗ്രഹിക്കുന്ന വിഭാഗം.