രാജ്യം ‘ശുചിത്വഭാരതം’ ആഘോഷിക്കുമ്പോഴും ഇന്ത്യന്‍ റെയില്‍വെ ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നതെന്ന പരാതി കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇതിനിടെ റെയില്‍വെ പാളങ്ങളുടെ ബലപ്പെടുത്തലിന് മുമ്പ് തന്നെ വേഗം കൂടിയ ട്രെയിനായി വന്ദേഭാരതുമായി കേന്ദ്രസര്‍ക്കാരെത്തി. തുടക്കത്തില്‍ ഏറെ ആഘോഷങ്ങളൊക്കെ നടന്നെങ്കിലും കാലം പോകെ പോകെ വന്ദേഭാരതിനും മറ്റ് ട്രെയിനുകളുടെ ഗതി തന്നെയാണെന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരാതി.
കഴിഞ്ഞ ദിവസം डाॅ. शुभेन्दु केशरी എന്ന എക്സ് സാമൂഹിക മാധ്യമ ഉപഭോക്താവ് മൂന്നാല് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ ഞാൻ 1/02/2024 ട്രെയിൻ നമ്പർ 20173 ആർകെഎംപിയിൽ നിന്ന് ജെബിപിയിലേക്ക് (വന്ദേ ഭാരത് എക്സ്പ്രസ്) യാത്ര ചെയ്യുകയായിരുന്നു. അവർ നൽകിയ ഭക്ഷണപ്പൊതിയിൽ ചത്ത പാറ്റയെ കണ്ട് ഞാൻ ഞെട്ടിപ്പോയി.’ ഒപ്പം അദ്ദേഹം നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്‍പൂര്‍ ജിആര്‍എം, സെട്രന്‍ല്‍ റെയില്‍വെ റെയില്‍ മന്ത്രാലയം ഐആര്‍സിടിസി എന്നുവരെ ടാഗ് ചെയ്തു. ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ തങ്ങള്‍ക്ക് നേരിട്ട സമാന അനുഭവം എഴുതാനെത്തി. ട്വീറ്റ് ഇതിനകം മുപ്പത്തിനാലായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നലെ ഐആര്‍സിടിസി ക്ഷമാപണവുമായെത്തി. ‘സർ, നിങ്ങൾക്കുണ്ടായ അനുഭവത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവിന് കനത്ത പിഴ ചുമത്തുകയും ചെയ്തു. മാത്രമല്ല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.’ പതിവ് പോലെ ഇത്തരം പരാതികള്‍ക്ക് നല്‍കുന്ന സ്ഥിരം മറുപടിയായിരുന്നു ഐആര്‍സിടിസിയില്‍ നിന്നും ലഭിച്ചത്.
അതിന് തൊട്ട് താഴെ ഒരു വിരുതന്‍റെ കമന്‍റ് ‘മനുഷ്യാ അവരോട് പറയരുത്. അവര്‍ ആ പാറ്റയ്ക്കും കൂട്ടി ചാര്‍ജ്ജ് ഈടാക്കുമെന്നതായിരുന്നു. പിന്നാലെ റെയില്‍ സേവയും മറുപടിയുമായെത്തി. ‘നിങ്ങളുടെ പരാതി റെയിൽ മദാദിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പരാതി നമ്പർ. നിങ്ങളുടെ മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. ‘ തുടര്‍ന്ന് അവര്‍ ഒരു ലിങ്ക് പങ്കുവച്ച് കൊണ്ട് ഈ ലിങ്ക് വഴി നിങ്ങളുടെ പരാതി ട്രാക്ക് ചെയ്യാമെന്നും അറിയിച്ചു.
പക്ഷേ, ആ കുറിപ്പന്‍റെ താഴെ മറ്റൊരാള്‍ എഴുതിയത്, ‘ പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്. കൂടാതെ, മോദിജി അത് നൽകിയിട്ടുണ്ടെങ്കിൽ, അദ്ദേഹം ചിന്താപൂർവ്വം എന്തെങ്കിലും നൽകിയതായിരിക്കണം. നമ്മുടെ പ്രിയപ്പെട്ട മോദിജിയെക്കാൾ കൂടുതൽ നിങ്ങൾക്കറിയാമോ?’ തമാശയായി ചോദിച്ചത്. പിന്നാലെ നിരവധി പേര്‍ ഇന്ത്യന്‍ റെയില്‍വെയുടെ മോശം സര്‍വ്വീസിനെ കുറ്റപ്പെടുത്തിയും കളിയാക്കിയും കുറിപ്പുകള്‍ പങ്കുവച്ചു.