കോട്ടയം: മുട്ടമ്പലത്ത് തനിച്ചു താമസിക്കുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ജില്ലാ പ്ലാനിംങ് ബോർഡ് ഉദ്യോഗസ്ഥനായ പെല്ലിശേരിൽ നിരപ്പേൽ നാരായണനെ (74)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാത്രി ഒൻപതരയോടെ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്. മുൻ നഗരസഭ അംഗവും ബിജെപി നേതാവുമായ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്ത് എത്തി. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Advertisements