കോഴിക്കോട് രാമനാട്ടുകര ഫ്ലൈ ഓവർ ജങ്ഷനടുത്തുള്ള പറമ്പിൽ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്പിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടത്തിയ കൊലപാതകമെന്നാണ് വിവരം.  

Advertisements

അതേ സമയം, ഇടുക്കി മൂലമറ്റത്ത് അജ്ഞാത മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കോട്ടയം ജില്ലയിലെ മേലുകാവിൽ നിന്നു കാണാതായയാളുടെതാണോ മൃത​ദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂലമറ്റത്തെ തേക്കൻകൂപ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ ആദ്യം വിവരമറിയിക്കുന്നത്. 

മേലുകാവിൽ നിന്ന് കാണാതായ ഒരാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പൊലീസിന് വിവരം കിട്ടുന്നത്. തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ട്. ജീർണ്ണിച്ച് തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കോട്ടയം മേലുകാവ്  പ്രദേശത്തുനിന്ന് കാണാതായ വ്യക്തിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

സ്ഥലത്ത് പോലീസ് ഫോറൻസിക്ക് വിദ​ഗ്ധരെ എത്തിച്ച് പരിശോധന നടത്തി. മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ പരിശോധനയടക്കം നടത്തും. ഇതിൻ്റെ ഫലം കിട്ടി ആളെ തിരിച്ചറിഞ്ഞാലെ, കൊലപാതകത്തിന്റെ കാരണമടക്കമുള്ളവയിൽ വ്യക്തതവരു എന്ന് പൊലീസ് അറിയിച്ചു 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.