ആലപ്പുഴ: സ്ത്രീയുടെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര പവര്‍ ഹൗസിന് സമീപം താമസിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആഞ്ഞിലിപറമ്പില് വത്സല (62) യാണ് മരിച്ചത്.
Advertisements
സഹോദരിമാരായ സുനിതയും വല്‍സലയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അസുഖമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സഹോദരന് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പോലീസ് അറിയിച്ചു. പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.