രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പെൺകുട്ടിയെ

കുമ്പള : വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. എസ് എസ് എൽ സി സേ പരീക്ഷക്കായി തയ്യാറെടുത്തിരുന്ന ശ്രേയ , നാട്ടുകാരനായ യുവാവ് പ്രദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

Advertisements

മൂന്നാഴ്ച മുമ്പാണ് കാസർഗോഡ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്ബതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്.
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ പ്രദേശത്ത് 42 വയസുകാരൻ പ്രദീപിനെ കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടർന്നു എങ്കിലും മൊബൈല്‍ ഫോൺ ഓഫായിരുന്നതിനാൽ ടവര്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നു രാവിലെ നാട്ടുകാരിൽ ഒരാൾ പ്രദേശത്തെ കാടുകയറി കിടന്ന സ്ഥലത്ത് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Hot Topics

Related Articles