കോട്ടയം കറുകച്ചാലിൽ കിണറ്റിൽ വീണയാളെ രക്ഷിച്ചു; കിണറ്റിൽ നിന്നും രക്ഷിച്ചത് അബോധാവസ്ഥയിൽ കിടന്നയാളെ

കറുകച്ചാൽ: അബോധാവസ്ഥയിൽ കിണറ്റിൽ വീണു കിടന്നയാളെ രക്ഷിച്ചു. കറുകച്ചാൽ നെടുമണ്ണി ശാസ്താംകുന്നേൽ ഷെഫീക്കാണ് കങ്ങഴ അഞ്ചാനി കറിയപ്പറമ്പിൽ ശാന്തമ്മയുടെ പുരയിടത്തിലെ കിണറ്റിൽ വീണത്. ഇന്നലെ രാവിലെ ഒൻപതരയോടെ ശാന്തമ്മ വെള്ളം കോരാനെത്തിയപ്പോൾ ഷെഫീക്കിനെ കിണറ്റിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

Advertisements

ഉടൻ തന്നെ പ്രദേശവാസികൾ കറുകച്ചാൽ പൊലീസിലും തുടർന്ന് പാമ്പാടി അഗ്നിശമനസേനയിലും വിവരമറിയിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Hot Topics

Related Articles