നാലായിരം കൊല്ലം മുമ്പുള്ള ബ്രിട്ടീഷ് ക്രൂരതയുടെ തെളിവ് പുറത്ത് : കൂട്ടക്കൊല നടന്ന തെളിവുകൾ പുറത്ത് വിട്ട് ഗവേഷകർ

ലണ്ടൻ: നാലായിരം വർഷത്തിനുമുമ്ബ് ഇംഗ്ലണ്ടില്‍ നടന്ന കൂട്ടക്കൊലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി ഗവേഷകർ. നരഭോജനം നിലവിലിരുന്നതിന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ അവശേഷിപ്പുകളെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന.പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം 37 മനുഷ്യരുടെ അവശിഷ്ടങ്ങളാണ് അമ്ബതടി ആഴത്തിലുള്ള ഉത്ഖനനത്തില്‍ കണ്ടെത്തിയത്.ഇംഗ്ലണ്ടിലെ ചാർട്ടർഹൗസ് വാറൻ ഫാമില്‍ നടത്തിയ ഉത്ഖനനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പൊട്ടിയ തുടയെല്ലുകള്‍, തകർന്ന തലയോടുകള്‍ തുടങ്ങിയവ ഈ അവശിഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇരകള്‍ കശാപ്പുചെയ്യപ്പെടുകയും വിരുന്നുസത്കാരത്തില്‍ ഭക്ഷണമാക്കപ്പെടുകയും ചെയ്തതാകാമെന്നാണ് ഗവേഷകരുടെ അനുമാനം. ചില അസ്ഥികളിലെ ദന്തക്ഷതങ്ങളുടെ പാടുകളുണ്ട്. ഇത് നരഭോജനത്തിന്റെ സാധ്യത മുന്നോട്ടുവെക്കുന്നതായി ഗവേഷകർ പറയുന്നു.2210-2010 ബി.സി.വരെയുള്ള കാലയളവിനിടെ എപ്പൊഴൊ നടന്ന ബൃഹത്തായ ഒരു ചടങ്ങിലാകണം ഈ കൂട്ടക്കുരുതി നടന്നതെന്നാണ് ഗവേഷകർ സംശയിക്കുന്നത്.

Advertisements

ബ്രിസ്റ്റോളിന് സമീപമുള്ള ചാർട്ടർഹൗസ് വാറൻ ഫാമിലെ സൈറ്റില്‍നിന്ന് 1970ല്‍ തന്നെ മനുഷ്യവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും വെങ്കലയുഗത്തിലെ (Bronze Age) ശവസംസ്കാരത്തിന്റെ അവശേഷിപ്പുകളാണെന്നാണ് കരുതി ഗവേഷകർ കണ്ടെത്തലിന് അമിതപ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങള്‍ കൂട്ടക്കൊലയുടെ സാധ്യതകളിലേക്ക് ഗവേഷകരെ നയിക്കുകയായിരുന്നു.കണ്ടെത്തിയ തലയോടുകളിലെ പകുതിയിലധികവും തടികൊണ്ടുള്ള ദണ്ഡുകളാലുള്ള ക്ഷതങ്ങളാണ് കണ്ടത്. കാലുകളുടെ അസ്ഥികളിലെ അടയാളങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌ മാംസം ചീകിയെടുത്തതായും നീളമുള്ള അസ്ഥികളിലെ മുറിപ്പാടുകള്‍ അസ്ഥിമജ്ജ ഊറ്റിയെടുത്തതിനേയും സൂചിപ്പിക്കുന്നതായാണ് ഗവേഷകരുടെ അനുമാനം. ഇവയെല്ലാം നരഭോജനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യരുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമായാകണം അങ്ങനെ ചെയ്തിട്ടുണ്ടാകുക എന്ന് ഗവേഷകർ കരുതുന്നു.ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് പഠനത്തിലുണ്ടായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആർക്കിയോളജി വിഭാഗം പ്രൊഫസർ റിക്ക് ഷൂള്‍ടിങ് പ്രതികരിച്ചു. ഹിസയുടെ തോതും പിന്നിലെ ഉദ്ദേശ്യങ്ങളും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലെ പ്രതികാരത്തിന്റെ തുടർച്ചയാകാം കൂട്ടക്കൊലയ്ക്ക് പിന്നിലെ ഒരു കാരണമെന്നും ഗവേഷകർ കരുതുന്നു. ഇത്രയും ഹീനമായ ഹിംസയുടെ തെളിവുകള്‍ ഇതിനുമുമ്ബ് ബ്രിട്ടനില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും ഷൂള്‍ടിങ് പറഞ്ഞു.ചാല്‍ക്കോലിത്തിക് അഥവാ ചെമ്ബുയുഗം(Chalcolithic Age),

വെങ്കലയുഗത്തിന്റെ ആദ്യഘട്ടം എന്നിവയില്‍ ഇതുവരെ രേഖപ്പെടുത്തിയിരുന്ന സമാധാനപരമായ ബ്രിട്ടനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണ് ചാർട്ടർഹൗസ് വാറൻ ഫാമം നല്‍കുന്നത്. കൂട്ടക്കൊലയും മരണശേഷം ശരീരത്തില്‍ ചെയ്യുന്ന ക്രൂരതകളും നിലവിലിരുന്നു എന്ന സൂചനയാണ് പുതിയ പഠനം നല്‍കുന്നത്. സാമ്ബ്രദായിക ശ്മശാനസംസ്കാരം അന്നുമിന്നും നിലനിന്നിരുന്ന ബ്രിട്ടൻ പോലൊരു രാജ്യത്ത്, ഈ പുതിയ പഠനം മറ്റൊരു വശമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ചരിത്രഗവേഷകലോകത്തെ അമ്ബരപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.