സാംബിയ : എന്നാല്‍ സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? റുവാണ്ട സ്വദേശിയായ കാലിറ്റ്സെ സാംവിറ്റ എന്ന 71-കാരനാണ് ആ മനുഷ്യൻ.
സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന് ഭയന്ന് കഴിഞ്ഞ 55 വര്‍ഷമായി അദ്ദേഹം വീട്ടില്‍ സ്വയം തടവില്‍ കഴിയുകയാണ്. 16-ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാൻ 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം സാംവിറ്റയുടെ ജീവൻ നിലനിര്‍ത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകള്‍ ആണെന്നതാണ്. പ്രത്യേകിച്ചും സാംവിറ്റെയുടെ അയല്‍വാസികളായ സ്ത്രീകള്‍. അവര്‍ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവൻ നിലനിര്‍ത്തുന്നത്. സ്ത്രീകള്‍ പോയിക്കഴിഞ്ഞാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുക.
ഗ്രാമത്തിലെ സ്ത്രീകളെ ആരെയെങ്കിലും വീടിന് പരിസരത്ത് കണ്ടാല്‍ സാംവിറ്റ വേഗം വീടുപൂട്ടി അകത്തിരിക്കും. എല്ലാവരും പോയി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വീട് തുറക്കുക.
‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ് സാംവിറ്റയ്ക്കുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്. എന്നാല്‍ മാനസിക വൈകല്യങ്ങളുടെ ‘ഡയഗനോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലി’-ല്‍ ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. ക്ലിനിക്കല്‍ രംഗത്തുള്ളവര്‍ ഇതിനെ ഒരു ‘സ്പെസിഫിക് ഫോബിയ’-യാണ് കണക്കാക്കുന്നത്.
സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെക്കുറിച്ച് ആലോചിക്കുമ്ബോഴുണ്ടാകുന്ന അതീവ ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ ലക്ഷണങ്ങളായി പറയുന്നത്. പാനിക് അറ്റാക്കുകള്‍, അമിതമായ വിയര്‍ക്കല്‍, ഹൃദയമിടിപ്പിന്റെ വേഗം കൂടുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഈ സമയത്തുണ്ടാകും.