കൊച്ചി: കൊച്ചിയിൽ മകന്റെ മരണവിവരം അറിഞ്ഞ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു. കൊച്ചി കുണ്ടന്നൂർ സ്വദേശി ഹരിഹരൻ(70) ആണ് മരിച്ചത്. ഇദ്ദേഹത്തിൻറെ മകൻ ഷാജി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് ഷാജി മരിച്ചു. ഷാജിയുടെ മരണവിവരം അറിഞ്ഞു ഹരിഹരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements