കുറവിലങ്ങാട്: ദേവമാതാ കോളേജ് വിമൻസ് ഫോറവും കോട്ടയം ജില്ലാ പോലീസ് വിമൻസ് സെൽഫ് ഡിഫൻസ് ടീമും സംയുക്തമായി കോളേജിലെ പെൺകുട്ടികൾക്ക്, സ്വരക്ഷപരിശീലന പരിപാടി ആരംഭിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ ഡോ.സുനിൽ സി മാത്യു, ഈ പദ്ധതിയുടെ കാലികപ്രസക്തിയും പ്രാധാന്യവും എടുത്തുപറഞ്ഞു. പെൺകുട്ടികൾ, സമൂഹത്തിൽ നേരിടുന്ന ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട കായികപ്രതിരോധപരിശീലനവും ഈ പദ്ധതിയുടെ ഭാഗമാണ്. കോളേജിലെ മുഴുവൻപെൺകുട്ടികൾക്കുമായി 8 ദിവസങ്ങളിൽ 16 സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
സിവിൽപോലീസ് ഓഫീസർമാരായ നീതുദാസ് എൻ എസ്, ശിശിര പി, പ്രസീജ പി എസ് എന്നിവരാണ് ഈ പരിശീലനപരിപാടി നയിക്കുന്നത്. വിമൻസ് ഫോറം കോഡിനേറ്റേഴ്സായ ഡോ. അരുണിമ സെബാസ്റ്റ്യൻ, ഡോ. സിസ്റ്റർ ഫാൻസി പോൾ, മിസ്സ് ഷെറിൻ സിറിയക്, മിസ്സ് അഞ്ജു ബി. എന്നിവരാണ് അതീവപ്രാധാന്യമർഹിക്കുന്ന പരിപാടിയുടെ സംഘാsനച്ചുമതല വഹിക്കുന്നത്.