തിരുവനന്തപുരം: ഇന്ത്യയിൽ എല്ലായിടത്തും ആഘോഷിക്കപ്പെടുന്ന ഒന്നാണ് ദീപാവലി. വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും ദീപാവലി സമയത്ത് വിളക്ക് കത്തിക്കുകയും മറ്റും ചെയ്യാറുണ്ട്. ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. കേരളത്തിൽ ദീപാവലി എന്നാൽ പടക്കം ഉറപ്പാണ്. ദീപാവലി ദിവസങ്ങളിൽ റോഡിലും മറ്റും പടക്കം പൊട്ടിക്കുന്നത് നാം കാണാറുണ്ട്.
എന്ത് ആഘോഷമാണെങ്കിലും ചിലയിടങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അറിയാതെ അവിടെ പടക്കം പൊട്ടിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുന്നു. ആശുപത്രികൾ, കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ബാഗമായാണ് ഈ നീക്കം. സുപ്രീംകോടതി ഉത്തരവും സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്താണ് നടപടി. കൂടാതെ ഹരിത പടക്കങ്ങൾ മാത്രം വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കുക.