കൊച്ചി : സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദീപു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
ശനിയാഴ്ചയാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസ്സം നിന്നത് എംഎല്‍എ ശ്രീനിജനും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ ട്വന്റി ട്വന്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. ഇതില്‍ പ്രകോപിതരായാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദ്ദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവശനിലയിലായ ദീപുവിനെ വാര്‍്ഡമെമ്പറും സമീപവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ദീപുവിന്റെ തലയ്ക്കും, വയറിനുമാണ് ഗുരുതരമായി പരിക്കേറ്റത്.സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രാദേശിക പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുള്‍റഹ്‌മാന്‍. അബ്ദുള്‍ അസീസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ദീപു ചികിത്സയിലിരുന്നത്.