കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പൈപ്പ് കണക്ഷൻ കട്ട് ചെയ്ത് വാട്ടർ അതോറിറ്റി. മൂന്നു മാസത്തിലേറെയായി വാട്ടർ ബിൽ അടച്ചില്ലെന്നാരോപിച്ചാണ് പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റി കട്ട് ചെയ്തത്. എന്നാൽ , മൂന്നു മാസത്തിലേറെയായി ബിൽ ലഭിച്ചിട്ടേയില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം. ഇന്നലെയാണ് വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ എത്തി ക്ഷേത്രത്തിലെ കണക്ഷൻ വിച്ഛേദിച്ചത്.
ക്ഷേത്രത്തിലെ പൂജകൾക്കും മറ്റ് ആവശ്യങ്ങൾക്കും വാട്ടർ അതോറിറ്റിയുടെ പൈപ്പിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. ക്ഷേത്രത്തിലെ കിണറ്റിലെ ജലം ശുദ്ധമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൂർണമായും പൈപ്പ് വെള്ളം പൂജകൾക്ക് അടക്കം ഉപയോഗിച്ചിരുന്നത്. എന്നാൽ, പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റ് കട്ടാക്കിയതോടെ ഇന്നു രാവിലെ ക്ഷേത്രത്തിലെ പൂജകൾക്ക് അടക്കം പ്രതിസന്ധി നേരിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മൂന്നു മാസമായി ക്ഷേത്രത്തിൽ വാട്ടർ അതോറിറ്റിയുടെ ബിൽ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് തങ്ങൾ ബിൽ അടയക്കേണ്ടതെന്നാണ് ജീവനക്കാരുടെ ചോദ്യം. ബിൽ ലഭിച്ചാൽ അടയ്ക്കാൻ തയ്യാറാണ്. ഇതിനുള്ള റീഫണ്ട് ദേവസ്വം ബോർഡിൽ നിന്നും ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അടിയന്തരമായി പൈപ്പ് കണക്ഷൻ പുനസ്ഥാപിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ക്ഷേത്രം ജീവനക്കാർ ഉയർത്തുന്നത്.