ന്യൂഡൽഹി : രാജ്യ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശത്തും അതി ശൈത്യം തുടങ്ങി. വായു മലിനീകരണം രൂക്ഷമായതിനൊപ്പം ശൈത്യവും കൂടി എത്തിയതോടെ ജനജീവിതം കൂടുതൽ ദുഷ്കരമായി. കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പുലർക്കാലങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. കാഴ്ച്ച പരിധി ഒരു മീറ്ററിൽ താഴെയായതോടെ ഈ സമയത്ത് വിമാനഗതാഗതവും ഭാഗീകമായി. ഡൽഹിയിൽ നിന്നുള്ള 8 ആഭ്യന്തര സർവീസുകളും 9 രാജ്യാന്തര സർവീസുകളും ഡൽഹിയിലേയ്ക്കുള്ള 11 സർവീസുകളും വൈകിയിരുന്നു. വായു മലിനീകരണം മൂലം ബിഎസ്- 3 പെട്രോൾ, ബിഎസ്-4 ഡീസൽ നാലു ചക്രവാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനമുണ്ട്.
Advertisements