ന്യൂഡൽഹി:അജ്ഞാത ബോബ് ഭീഷണിയ്ക്ക് പിന്നാലെ സപൈസ് ജെറ്റ് വിമാനത്തിൽ അടിയന്തര പരിശോധന നടത്തി. ഡൽഹിയിൽ നിന്ന് പൂനെയിലേയ്ക്ക് പുറപ്പെടാൻ തയ്യാറായ വിമാനത്തിന്റെ ടേക്ക് ഓഫിന് മുമ്പാണ് ഫോൺകാൾ വഴി ബോംബ് ഭീഷണിയുണ്ടായത്.
തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 6.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും സിഐഎസ്എഫും ഡൽഹി പൊലീസും സംയുക്തമായി പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്തിയില്ല. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോൺ കാളിന് പിന്നിലെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സമാനമായ ബോംബ് ഭീഷണിയെത്തുടർന്ന് ആഷ്വർ എയറിന്റെ മോസ്കോ-ഗോവ വിമാനം കഴിഞ്ഞ ദിവസം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു.