ഡല്‍ഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 70 സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

Advertisements

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. വോട്ടിംഗ് യന്ത്രത്തെ കുറിച്ച്‌ പരാതികള്‍ ഉയരുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ‌ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങള്‍ ആവർത്തിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ട്. ആരോപണങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ‌ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ 8-9 ഒമ്ബത് ദിവസം മുമ്ബ് വോട്ടിംഗ് യന്ത്രം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമെ പുറത്തെടുക്കൂ. വോട്ടിംഗ് യന്ത്രത്തില്‍ ഒരു വൈറസും ബൈധിക്കില്ലെന്നും ഇ വി എം സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Hot Topics

Related Articles