പാലക്കാട് : ഇഡലി തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഓണാഘോഷത്തിനിടെ തൊണ്ടയിൽ ഇഡലി കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷ് ആണ് മരിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഇഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
Advertisements
ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.