ഡൽഹിയിൽ യുദ്ധസമാനമായ ഒരുക്കങ്ങള്‍; കർഷക റാലി നേരിടാൻ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ച്‌ ഡല്‍ഹി പോലീസ്

ന്യൂഡൽഹി: കർഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡല്‍ഹിയിലും ഹരിയാനയിലും യുദ്ധസമാനമായ ഒരുക്കങ്ങള്‍. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കാൻ കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്തുന്നതിനായി കർഷകർ ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലേക്ക് മാർച്ച്‌ നടത്തുന്നത്. രാജ്യത്തുടനീളമുള്ള 200-ലധികം കർഷക സംഘടനകള്‍ ഡല്‍ഹി ചലോ മാർച്ചില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ അറിയിച്ചിട്ടുണ്ട്. അതിർത്തികളില്‍ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചതിന് പിന്നാലെ ഡല്‍ഹിയിലുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ച്‌ ഡല്‍ഹി പോലീസ് ഉത്തരവിറക്കി. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ.

Advertisements

റാലികകള്‍, സമ്മേളനങ്ങള്‍, കാല്‍നട ജാഥകള്‍ തുടങ്ങി ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും മാർച്ച്‌ 12 വരെ അനുവദിക്കില്ലെന്നാണ് ഡല്‍ഹി പോലീസിന്റെ ഉത്തരവില്‍ പറയുന്നത്. ദേശീയ തലസ്ഥാനത്തേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളില്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഹരിയാന-ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ദേശീയപാതയിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും ഇന്നലെ തന്നെ നിരത്തിയിരുന്നു. ഹരിയാന-പഞ്ചാബ് അതിർത്തി പൂർണമായും സീല്‍ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ ഏഴുജില്ലകളില്‍ ചൊവ്വാഴ്ചവരെ ഇന്റർനെറ്റ്, ബള്‍ക്ക് എസ്.എം.എസ്., സേവനങ്ങള്‍ താത്കാലികമായി നിർത്തിവെച്ചതായി ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാസിപുർ അതിർത്തിയില്‍ റാപ്പിഡ് പോലീസ് ഫോഴ്സ് (ആർപിഎഫ്) സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. കർഷകരുടെ സമരത്തിന് പിന്നാലെ ഫെബ്രുവരി 16-ന് തൊഴിലാളി യൂണിയനുകള്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കും. ഭാരത് ബന്ദിന് കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അർജുൻ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവർ ഇന്ന് ചണ്ഡീഗഢിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ കർഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.