കുംഭമാസ പൂജ; ശബരിമല നട ചൊവ്വാഴ്ച വൈകിട്ട് തുറക്കും

തിരുവനന്തപുരം: കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി എൻ.മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകർന്നു കഴിഞ്ഞാല്‍ ഭക്തർക്ക് പതിനെട്ടാംപടി കയറി ദർശനം നടത്താം. നട തുറക്കുന്ന ദിവസം പ്രത്യേകപൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് നട അടയ്ക്കും.

Advertisements

കുംഭം ഒന്നായ 14- ന് പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യ ദർശനവും അഭിഷേകവും നടക്കും. 5.30-ന് ഗണപതി ഹോമം. രാവിലെ 5.30 മുതല്‍ ഏഴുവരെയും ഒമ്ബതുമുമുതല്‍ 11 വരെയും നെയ്യഭിഷേകം. രാവിലെ 7.30-ന് ഉഷപൂജ, തുടർന്ന് ഉദയാസ്തമയ പൂജ.12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും. വൈകീട്ട് അഞ്ചിന് തുറക്കുന്ന നട രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18-ന് രാത്രി നട അടയ്ക്കും. ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിങ് നിർബന്ധമാണ്.

Hot Topics

Related Articles