തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കിണറിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നന്ദു വിശ്വാസ് (59)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോത്തൻകോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്താണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles