ഉറങ്ങിക്കിടക്കവേ ദാരുണാന്ത്യം; ജമ്മു കശ്മീരില്‍ വീടിന് തീപിടിച്ച്‌ മൂന്ന് സഹോദരിമാര്‍ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീടിന് തീപിടിച്ച്‌ മൂന്ന് സഹോദരിമാരാണ് വെന്തുമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ധൻമസ്ത – തജ്‌നിഹാല്‍ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാല്‍ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം നിലവില്‍ വ്യക്തമല്ല.

Hot Topics

Related Articles