ഡല്‍ഹി : ഡല്‍ഹിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍.രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എന്‍.എ.ജെ, ഡി.യു.ജെ , കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന നടത്തിയത്.
അതേ സമയം മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വീടുകളില്‍ നടന്ന റെയ്ഡ് അവസാനിച്ചു. ഓഗസ്റ്റില്‍ ന്യൂസ് ക്ലിക്ക് ന്യുസ് പോര്‍ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം റെയ്ഡ് നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നു പുലര്‍ച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
ഇന്ന് രാവിലെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡല്‍ഹിയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനര്‍ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവില്‍ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.