പത്തനംതിട്ട : പത്തനംതിട്ടയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ജനുവരി 16ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തും.
തദേശ സ്ഥാപനങ്ങള്‍, പരാതികളുടെ എണ്ണം, സമയം എന്ന ക്രമത്തില്‍
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും- 108- രാവിലെ ഒമ്പതിനും ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും- 207- രാവിലെ 11 നും. കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും- 231- ഉച്ചയ്ക്ക് 2.30 മുതലും ക്രമീകരിച്ചിരിക്കുന്നു.