കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സമയം എന്തിന് വേണ്ടിയാണോ അന്ന് വൈക്കത്ത് സത്യാഗ്രഹം നടത്തിയത് അതേ വിഷയം നൂറ് വർഷം കഴിഞ്ഞും മറ്റൊരു പേരിൽ ജാതി താലപ്പൊലിവായി പരിണമിച്ചിരിക്കുന്നതായി ആരോപിച്ച് രണ്ടാം വൈക്കം സത്യാഗ്രഹത്തിന് ഒരുങ്ങി കെ.പി.എം.എസ്. വൈക്കത്ത് തുടങ്ങിയ ഈ ജാതി താലപ്പൊലിവ് എന്ന അനാചാരം ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, തിരുനക്കര അമ്പലങ്ങളിലേക്കും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും വ്യാപിക്കുന്നു. ജാതി തിരിഞ്ഞ ഉത്സവകാളക്കെട്ടും, കുതിരകെട്ടും നടക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പലമായ വൈക്കത്ത് നടക്കുന്ന ഈ ജാതി താലപ്പൊലിവ് അവസാനിപ്പിക്കാൻ സർക്കാരോ ദേവസ്വം ബോർഡോ നടപടികൾ സ്വീകരിക്കുന്നില്ല. ഗുരുവായൂരിൽ അവസാനിപ്പിച്ച പന്തി ഭോജനംപോലെ വൈക്കത്ത് അമ്പലത്തിലെ ഈ അനാചാരം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് കെപിഎംഎസ് 9-ാം തീയതി വൈക്കത്ത് രണ്ടാം വൈക്കം സത്യാ ഗ്രഹം നടത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ജാതി സംഘടനകളുടെയും സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയും നേതാക്കൾ ഇതിൽ പങ്കെടുക്കുന്നു. കേരള നവോ സ്ഥാന സമിതി ജനറൽ സെക്രട്ടറി പി.രാമഭദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ചെയർമാൻ കല്ലറ പ്രശാന്ത്, കെപിഎംഎസ് ജനറൽ സെക്രട്ടറി പി.എം.വിനോദ്, ജനറൽ കൺവീനർ എ.സതീശൻ, കെപിഎംഎസ് ജില്ലാ സെക്രട്ടറി കെ.ശിവദാസൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.