ഡല്‍ഹി : ഡിസീസ് എക്സ് എന്ന അസുഖം കോവിഡ് 19 നേക്കാള്‍ മാരകമായ പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് യു.കെ ആരോഗ്യ വിദഗ്ധൻ. ഡിസീസ് എക്‌സിന് 1919-1920 ലെ വിനാശകരമായ സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കേറ്റ് ബിംഗ്‌ഹാം പറഞ്ഞു. ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മെയ് മുതല്‍ ഡിസംബര്‍ വരെ യുകെയിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച ആരോഗ്യ വിദഗ്ധൻ ആണ് കേറ്റ് ബിംഗ്‌ഹാം.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഡിസീസ് എക്സിന് അറിയപ്പെടുന്ന ചികിത്സകള്‍ ഒന്നുമില്ല. മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്ന് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത് അടുത്തിടെയാണ്. സംഘടന ഉദ്ദേശിച്ചത് ഡിസീസ് എക്സ് ആണോ എന്ന ചോദ്യമാണ് കേറ്റ് ബിംഗ്‌ഹാമിന്റെ വെളിപ്പെടുത്തലിലൂടെ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1918-18 ഫ്ലൂവിന്റെ സമയത്ത് അമ്ബത് ദശലക്ഷത്തോളം പേര്‍ ആഗോളതലത്തില്‍ മരണമടഞ്ഞു. അതേ മരണസംഖ്യ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് പറയുന്നത്. അത് നിലവിലുള്ള പല വൈറസുകളില്‍ ഒന്നില്‍ നിന്നാകാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഡിസീസ് എക്‌സില്‍ നിന്നുള്ള ഭീഷണിയെ ലോകത്തിന് നേരിടേണ്ടിവന്നാല്‍, ലോകം കൂട്ട വാക്‌സിനേഷൻ ഡ്രൈവുകള്‍ക്ക് തയ്യാറെടുക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഗവേഷകര്‍ നിലവില്‍ ഇരുപത്തിയഞ്ചോളം വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടാതെ ഏകദേശം ഒരു ദശലക്ഷത്തോളം കാണാമെന്നും കേറ്റ് പറയുന്നു.
ഡിസീസ് എക്സിനെ കേന്ദ്രീകരിച്ചുള്ള വാക്സിൻ തയ്യാറെടുപ്പുകള്‍ക്ക് യു.കെ. ഗവേഷകര്‍ ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരെ ബാധിക്കാനും ലോകമെമ്ബാടും അതിവേഗം പടരാനും സാധ്യതയുള്ള വൈറസുകളെ കേന്ദ്രീകരിച്ചാണ് അവര്‍ ഗവേഷണം നടത്തുന്നത്.