24 വർഷം മുൻപ് വൻ ഫ്ലോപ്; രണ്ടാം വരവിൽ വൻ ഹിറ്റ്; കോടികൾ വാരി മോഹൻലാലിന്റെ ദേവദൂതൻ

ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണത്തോടൊപ്പം ഭേദപ്പെട്ട കളക്ഷനും ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച്‌ 2024 മികച്ചൊരു വർഷം ആയിരുന്നു എന്ന കാര്യത്തില്‍ തർക്കമില്ല. ഇറങ്ങിയ ഭൂരിഭാഗം സിനിമകളും മികച്ച വിജയമാണ് ബോക്സ് ഓഫീസില്‍ അടക്കം സ്വന്തമാക്കിയത്. ഈ അവസരത്തില്‍ പഴയൊരു ചിത്രം വീണ്ടും റിലീസ് ചെയ്താല്‍ എന്താകും അവസ്ഥ. അങ്ങനെ ഒരു സിനിമ സമീപകാലത്ത് റിലീസ് ചെയ്തിരുന്നു. അതും ഇരുപത്തി നാല് വർഷങ്ങള്‍ക്ക് ശേഷം.

Advertisements

മോഹൻലാല്‍ നായകനായി എത്തിയ ദേവദൂതൻ ആണ് ആ സിനിമ. സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് വലിയ പരാജയം ആണ് നേരിട്ടത്. പക്ഷേ ചിത്രത്തിലെ പാട്ടുകളും ബിജിഎമ്മും കഥാപാത്രങ്ങളും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ വൻ വരവേല്‍പ്പാണ് ദേവദൂതന് ലഭിച്ചിരിക്കുന്നത്. ഫോർ കെ ദൃശ്യമികവോടെ റി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രത്യേകിച്ച്‌ യുവതലമുറ. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആദ്യദിനം മുതല്‍ ദേവദൂതൻ കാഴ്ചവയ്ക്കുന്നത്. നിലവില്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ഈ അവസരത്തില്‍ ഇരുവരെ മോഹൻലാല്‍ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.20 കോടിയാണ് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു പരാജയ ചിത്രം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ കിട്ടിയ മികച്ചൊരു കളക്ഷനാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

Hot Topics

Related Articles