ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ട്രീയ അസംബന്ധം ; ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എൽ.എ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയുടെയും, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് സംസ്ഥാനത്തെ ജനതാദൾ (എസ്) മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ട്രീയ അസംബന്ധമാണെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും ആശയ വിനിമയം ദേവഗൗഡ നടത്തിയിട്ട് വർഷങ്ങൾ തന്നെ കഴിഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാവുന്നത്. 

Advertisements

മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണകൾ ഉണ്ടാക്കുവാൻ മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയെയും കോൺഗ്രസിനെയും എതിർക്കുക എന്ന ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് തിരുത്തുവാൻ ആർക്കും അവകാശമില്ലെന്നും, വിഭിന്ന നിലപാട് സ്വീകരിക്കുവാൻ ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ അവകാശമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.