കോട്ടയം : ദേവലോകം അരമന ജംഗ്ഷൻ മുതൽ ദേവലോകം അടിവാരം വരെയുള്ള കിഴക്കേമുറി റോഡ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയതിന്റെ ഉദ്ഘാടനം റൈറ്റ്. റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ് നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രസംഗിച്ചു. യോഗത്തിൽ അഡ്വ. ആർ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ഫാ. യാക്കൂബ് റമ്പാച്ചൻ, മുൻസിപ്പൽ ചെയർമാൻ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ജൂലിയസ്സ് ചാക്കോ, എബ്രഹാം മാണി എന്നിവർ ആശംസകൾ അറിയിച്ചു.
Advertisements