പ്രയുക്തി: ദേവമാതയിൽ മെഗാ തൊഴിൽമേള ഒക്ടോബർ 5 ന്

കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 5 ന് നടക്കുന്ന മേളയിൽ അമ്പതിൽപരം കമ്പനികൾ പങ്കെടുക്കും. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ആയിരക്കണക്കിന്  തൊഴിലവസരങ്ങൾ ലഭ്യമാണ്. 

Advertisements

മോൻസ് ജോസഫ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി.മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, എറണാകുളം മേഖല എംപ്ലോയിമെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സാബു സി.ജി. തുടങ്ങിയവർ സംസാരിക്കും.

Hot Topics

Related Articles