വിരമിച്ച അനദ്ധ്യാപകരെ ആദരിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്

കുറവിലങ്ങാട് :  സേവനത്തിൽ നിന്നും വിരമിച്ച അനദ്ധ്യാപകരെ ദേവമാതാ കോളേജ്, വജ്രജൂബിലി വർഷത്തിൽ ആദരിച്ചു. മാഗ്നസ് 2024 എന്ന പേരിൽ  കോളേജിൽ നടന്ന അനദ്ധ്യാപക സംഗമം ഒരു വേറിട്ട അനുഭവമായി. മൺമറഞ്ഞ അനദ്ധ്യാപകരെ യോഗത്തിൽ അനുസ്‌മരിച്ചു. 

Advertisements

കോളേജിന്റെ ആരംഭം  മുതൽ സേവനത്തിൽ ഉണ്ടായിരുന്നവർ തങ്ങളുടെ ഗതകാലസ്മരണകൾ ഊഷ്മളമായി പങ്കുവച്ചു. ദേവമാതാ കോളേജിന്റെ പ്രയാണത്തിൽ അനദ്ധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യോഗത്തിൽ പങ്കെടുത്ത ഏവരും സർവ്വാത്മനാ പ്രകീർത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ മാനേജർ ആർച്ച്പ്രീസ്റ്റ് റവ  ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ സുനിൽ സി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ ഡിനോയ് മാത്യു, ബർസാർ ഫാ ജോസഫ് മണിയഞ്ചിറ, സീനിയർ  സൂപ്രണ്ട്  സിബി എബ്രഹാം ഐസക്, മുൻ സൂപ്രണ്ട് എ. ജോ. പാറ്റാനി എന്നിവർ സംസാരിച്ചു. ദേവമാതായുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വിരമിച്ച മുഴുവൻ അനദ്ധ്യാപകരുടെയും ഒത്തുചേരൽ സംഘടിപ്പിക്കപ്പെട്ടത്.

Hot Topics

Related Articles