കുറവിലങ്ങാട്: ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്. വായനയിൽ നാം കണ്ടുമുട്ടിയിട്ടുള്ള ബഷീർ കഥാപാത്രങ്ങളെ അരങ്ങിൽ പുനരവതരിപ്പിച്ചത് നവ്യമായ അനുഭവമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങളെ കാലോചിതമായ നവീകരണത്തിലൂടെ ദേവമാതയിലെ കുട്ടികൾ അരങ്ങിലെത്തിച്ചു.
ബഷീർ, പാത്തുമ്മ, ഒറ്റക്കണ്ണൻ പോക്കർ, നാരായണി, കേശവൻ നായർ, സാറാമ്മ തുടങ്ങി അതുല്യ മികവാർന്ന കഥാപാത്രങ്ങൾ അനുയോജ്യമായ വേഷപ്പകർച്ചയോടെ അരങ്ങിൽ എത്തിയപ്പോൾ ഏറെ ആസ്വാദ്യമായ ഒരു കലാനുഭവമായി അതുമാറി. തലയോലപ്പറമ്പ് ഡി. ബി. കോളേജിലെ മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ.രമ്യ ജി. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ദേവമാതാ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, ഡോ. ജോബിൻ ജോസ്,
ഡോ. സിജി ചാക്കോ, ഡോ. സിസ്റ്റർ സിന്ധു സെബാസ്റ്റ്യൻ, ഡോ. ടീനാ സെബാസ്റ്റ്യൻ, ഡോ.അരുണിമ സബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.