ദേവസ്വം മന്ത്രിയുടെ പ്രതികരണം പാതി ബുദ്ധിയില്ലായ്മയും, പാതി നിവൃത്തിയില്ലായ്മയുമാണ് ; കെ രാധാകൃഷ്ണനെ വിമര്‍ശിച്ച്‌ നടൻ ഹരീഷ് പേരടി

ന്യൂസ് ഡെസ്ക് : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ വിമര്‍ശിച്ച്‌ നടൻ ഹരീഷ് പേരടി. ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം വേണ്ടിവന്നു. ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായ്മയും, പാതി നിവൃത്തിയില്ലായ്മയുമാണെന്നും നടൻ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിടേണ്ടി വന്ന ജാതി വിവേചനത്തെക്കുറിച്ച്‌ മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയില്‍ വെളിപ്പെടുത്തിയത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സംഭവം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതാണെന്നാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ വിശദീകരണം. അഖില കേരള തന്ത്രി സമാജവും സമാനമായ രീതിയില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.