കോട്ടയം: ജനവാസ മേഖല ബഫർ മേഖലയാക്കിയ കർഷകരെ കുടിയൊഴിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ്. സംസ്ഥാന കൺവീനർ എം എം ഹസ്സൻ ആവശ്യപ്പെട്ടു.
റബർ, നെല്ല്, കുരുമുളക്, ഏലം, കാപ്പിക്കുരു, കുരുമുളക് അടക്കമുള്ള മുഴുവൻ കർഷകരെയും മറന്നു കൊണ്ട് എങ്ങനെ അഴിമതി നടത്താം എന്ന് മാത്രം ചിന്തിച്ച് ഭരണം നടത്തുന്ന പിണറായി സർക്കാരിനെ തൂത്തെറിയാൻ കർഷകർ രംഗത്ത് വരണമെന്നും എം.എം.ഹസ്സൻ ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 11 ന് കോട്ടയത്ത് നടക്കുന്ന കർഷക സംഗമത്തിന് മുന്നോടിയായി കോട്ടയത്ത് നടന്ന യു.ഡി.എഫ്. കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രസംഗം നടത്തി.
മോൻസ് ജോസഫ് എം.എൽ.എ,
ജോയി എബ്രഹാം എക്സ് എം.പി., യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, പി.എം. സലിം, കെ.റ്റി.ജോസഫ്, പി.എസ്.ജയിംസ്, മുണ്ടക്കയം സോമൻ, റ്റി.കെ.മദൻലാൽ , നീണ്ടുർ പ്രകാശ്, കെ.എഫ്.വർഗ്ഗീസ്, ടോമി വേധഗിരി, യൂജിൻ തോമസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, വി.ജെ.ലാലി, സ്റ്റിഫൻ പാറാവേലിൽ, അപ്പാൻചിറ പൊന്നപ്പൻ, സിബി ജോൺ, ജോയി ചെട്ടിശ്ശേരി, കുര്യൻ പി.കുര്യൻ , പി.എച്ച്.നൗഷാദ്, ജേക്കബ് കുര്യക്കോസ്, ടി.എൻ.അൻസാരി, എസ്.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.