ആവേശമായി യുവജന റാലി; പാമ്പാടിയിൽ ആഘോഷം തീർത്ത് ഡിവൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി; പാമ്പാടിയിൽ യുവജനങ്ങളുടെ വമ്പൻ പ്രകടനം

പാമ്പാടി : ആയിരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകിയ ആഘോഷറാലിയോടെ ഡിവൈഎഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി. ജില്ലയിലെ യുവതയുടെ കരുത്ത് വിളിച്ചറിയിച്ച് പാമ്പാടിയിൽ നടന്ന യുവജന റാലി ആവേശമായി. പാമ്പാടി ആലാംപള്ളിയിൽ നിന്ന് ആരംഭിച്ച റാലി കാളചന്ത ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisements

രാജ്യത്ത് നടക്കാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളിൽ ഡിവൈഎഫ്‌ഐയ്ക്ക് മുഖ്യ പങ്കാണ് വഹിക്കാനുള്ളതെന്ന് എം.എം മണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ , സംസ്ഥാന കമ്മറ്റിയംഗം കെ അനിൽ കുമാർ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ , ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജേഷ് ശശി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ ആർ അജയ് , എൻ അനിൽ കുമാർ , ബിന്ദു അജി , സിപിഐഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ , ട്രഷറാർ സതീഷ് വർക്കി , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റ്റി എസ് ശരത്, അനീഷ് ആന്ത്രയോസ് , എൻ അൻഷാദ് , വൈസ് പ്രസിഡന്റുമാരായ മിഥുൻ ബാബു , അർച്ചനാ സദാശിവൻ , ആർ രോഹിത് സെക്രട്ടറിയേറ്റ് അംഗങ്ങളായ റിജേഷ് കെ ബാബു , എൻ ആർ വിഷ്ണു , പ്രവീൺ തമ്പി , ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles