ധീരനായ ധീരജിന് അന്ത്യവിശ്രമത്തിന് സ്ഥലം വാങ്ങി സി.പി.എം; ധീരജിന് അന്ത്യവിശ്രമം വീടിനോട് ചേർന്ന് ; സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം; സ്മാരകവും നിർമ്മിക്കും.

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മൃതദേഹം വീടിന് സമീപം സംസ്‌കരിക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും.

Advertisements

മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ധീരജിന് സ്മാരകവും പണിയാൻ സിപിഎം തീരുമാനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണിൽ സിപിഐഎം ഹർത്താൽ ആചരിക്കും. കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ മകന്റെ വിയോഗ വാർത്തയറിഞ്ഞ് അമ്മ പുഷ്പകല തളർന്നുവീണു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം രാത്രിയും വീട്ടിൽ ഫോൺ വിളിച്ചിരുന്നു.
തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജിൻറെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോയി കൊണ്ടിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.