സ്പോർട്സ് ഡെസ്ക് : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഇനിയും വർഷങ്ങളോ കളിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.മാർച്ച് 22 വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാൻ ധോണിയും സിഎസ്കെയും ഒരുങ്ങുകയാണ്. ഈ ഐപിഎൽ സീസൺഓടുകൂടി ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 42 കാരനായ താരം ഇന്ത്യൻ ടീമിൽ നിന്നും 2019 ൽ വിരമിച്ചിരുന്നു.പിന്നീട് ഐപിഎല്ലിൽ മാത്രമായിരുന്നു താരത്തിന്റെ ശ്രദ്ധ. ചെന്നൈ സൂപ്പർ കിംഗ്സ് താരം തന്നെയായിരുന്നു സുരേഷ് റൈനയും ധോണിയെ തല എന്നും റൈനയെ ചിന്നത്തല എന്നുമാണ് ആരാധകർ വിളിച്ചിരുന്നത്.”അദ്ദേഹത്തിന് ഇപ്പോള്‍ 42 വയസ്സായി. അവൻ അഞ്ച് വർഷം കൂടി അല്ലെങ്കില്‍ കുറഞ്ഞത് 2-3 വർഷമെങ്കിലും കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, “റെയ്ന പറഞ്ഞു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പ്പിച്ച് കഴിഞ്ഞ വർഷം സിഎസ്കെയുടെ അഞ്ചാം ഐപിഎല്‍ ട്രോഫി ധോണി നേടിക്കൊടുത്തിരുന്നു.