ചെന്നൈ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോനി ആരാധകരുടെ ആവേശമാണ് ഇപ്പോഴും.ആരാധകര്‍ക്കു മാത്രമല്ല മറ്റ് ടീമുകളിലെ താരങ്ങള്‍ക്കും തല റോള്‍ മോഡലും സുഹൃത്തുമൊക്കെയാണ്.
ലോകകപ്പിനിടെ ധോനിയെ ചെന്നൈയില്‍ സന്ദര്‍ശിച്ചിരിക്കുകയാണ് അഫ്ഗിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാന്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹി ഭായിയുമൊത്തുള്ള നിമിഷങ്ങള്‍, കൂടിക്കാഴ്ച എല്ലായിപ്പോഴും സന്തോഷകരമായിരിക്കുമെന്ന കുറിപ്പോടെയാണ് റാഷിദ് ചിത്രം പങ്കിട്ടത്. ‘മഹി ഭായ് നിങ്ങളെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്’- അദ്ദേഹം കുറിച്ചു.
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വിജയം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തില്‍ ടീമിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതും റാഷിദായിരുന്നു. തിങ്കളാഴ്ച പാകിസ്ഥാനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത പോരാട്ടം.