അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷൻ പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീഡിയോ ശ്രദ്ധ നേടുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പൂജ ചടങ്ങിനെത്തിയ മാധ്യമങ്ങൾക്ക് താരം വിഷു കൈനീട്ടം നൽകി എന്നതാണ്.
ധ്യാൻ തന്നെ രചന നിർവഹിക്കുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാൾക്ക് 500 രൂപ എന്ന നിലയിൽ 15000 രൂപയാണ് നടൻ നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വിഷുവായിട്ടും സിനിമയുടെ പൂജ കവര്‍ ചെയ്യാനെത്തിയതിന് നന്ദിയുണ്ടെന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന സിനിമയാണ് നടന്റേതായി റിലീസ് കാത്ത് നിൽക്കുന്നത്. മെയ് 16 ന് റിലീസ് ചെയ്യുന്ന സിനിമ നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.