ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും   ഈ മാസം തൃക്കാക്കര ഗവൺമെൻ്റ്  മോഡൽ എൻജിനീയറിങ് കോളജ് പൂർവ്വ വിദ്യർത്ഥി സഘടനയായ EXMEC സോഷ്യൽ അസ്സിസ്റ്റ്‌ ട്രസ്റ്റും എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷചാരിറ്റി & സർവ്വീസ് സൊസൈറ്റിയും, അഖില കേരള ബാലജനസഖ്യം സെൻ്റ് മേരീസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ മണർക്കാട്, എസ്. എഫ് എസ് പബ്ലിക് സ്ക്കൂൾ ഏറ്റുമാനൂർ, ശോശാമ്മ കോര എന്നിവർ ചേർന്ന്  171 വൃക്കരോഗികൾക്ക് നൽകി. 

Advertisements

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ബിന്ദു കെ വി (ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ ) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. റെയ്ഹൻ അദുൽ മിശ്രിയ, അഡ്വ. ജോർജ് ജോസഫ്, ശ്രീ അരവിന്ദാക്ഷൻ, വിനോദ് സെബാസ്റ്റ്യൻ, സൽമാൻ ഫാരിസ് , അമൽ പി വി , ജോസഫ് കുര്യൻ, എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിറ്റ് കൊടുക്കുന്നതിൽ 59 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.