ന്യൂഡൽഹി: അടുത്തിടെയായി വ്യാപകമാകുന്ന തട്ടിപ്പാണ് ‘ഡിജിറ്റൽ അറസ്റ്റ്’. സി.ബി.ഐ, ഇ.ഡി. പോലുള്ള ഏജൻസികളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചശേഷം നിങ്ങളെ ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി.
അഭ്യസ്തവിദ്യരായവർ പോലും തട്ടിപ്പിനിരയായി വലിയ തുകകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ തട്ടിപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു. പോലീസ് ഉൾപ്പെടെയുള്ള അധികൃതർ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിരന്തരം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്നറിയിപ്പ് മാത്രമല്ല, ‘ഡിജിറ്റൽ അറസ്റ്റിൽ’ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും മോദി ഉപദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ നിയമത്തിൽ ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കിയ മോദി മൂന്ന് ലളിതമായ കാര്യങ്ങൾ ചെയ്താൽ ഇതിൽ നിന്ന് രക്ഷപ്പെടാമെന്നും പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് പ്രതിരോധിക്കാനായി കാത്തിരിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ചെയ്യാനാണ് മോദി നിർദേശിച്ചത്.