അഭിമാനത്തോടെ തലയുയർത്തി കേരളം ; ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : രാജ്യത്ത് ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളില്‍ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം.

Advertisements

2021 ല്‍ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂര്‍ മാറി. തുടര്‍ന്ന് കോട്ടയവും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കി. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണ പ്രവൃത്തി റിസര്‍വ് ബാങ്ക്, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എല്‍.ബി.സി) എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോള്‍ വിജയകരമായി നടപ്പാക്കിയതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഇടപെടല്‍ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണത്തിന്റെ ലക്ഷ്യം പൂര്‍ണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആ പരിപാടിയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രയോജനം ലഭ്യമാകണമെങ്കില്‍ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. കെ-ഫോണ്‍ പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.