കൊച്ചി : നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി തളളി. നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും കോടതി നിർദേശിച്ചു.
കേസ് റദ്ദാക്കണമെന്ന ഉള്ള ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഢാലോചന കേസ് തുടരണമെന്ന
ഒറ്റവരിയിൽ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും കോടതി ഇപ്പോൾ തള്ളിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാവ്യ, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് മൂന്ന് മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചിരുന്നു.
പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.