‘അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മള്‍ പല പ്രാവശ്യം കണ്ടതാ, ജഡ്ജിയെ ടാക്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ’ ; പീഡന ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവായി അഭിഭാഷകന്റെ ശബ്ദശകലം

കൊച്ചി: വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലം ഹൈക്കോടതിയില്‍ ഹാജരാക്കി പൊലീസ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി . അഭിഭാഷകന്‍ സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊലീസ് ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്.

Advertisements

സുജേഷിന്റെ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ‘അവരെ (ജഡ്ജിയെ) കേള്‍പ്പിക്കാന്‍ വേണ്ടിട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ’. ‘(പീഡനദൃശ്യങ്ങള്‍) നമ്മള്‍ പല പ്രാവശ്യം കണ്ടതാ.’ ‘അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മള്‍ പല പ്രാവശ്യം കണ്ടതാ’. ‘ജഡ്ജിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് കോടതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്’. ‘ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയം വന്നപ്പോള്‍ അറ്റന്‍ഷനിലാക്കാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.’ ‘ജഡ്ജിയെ ടാക്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘അവരെ നമ്മള്‍ രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു. ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്’ ദീലീപ് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തം.
ഹൈക്കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവാണ് ഈ സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles