‘ഇവന്മാരെയൊക്കെ കത്തിക്കണം’ എഡിജിപി സന്ധ്യയെയും എ.വി ജോര്‍ജിനെയും കൊല്ലാന്‍ പദ്ധതിയിട്ടു; ദിലീപിന്റെ ചരിത്രം പരിശോധിക്കണം; പ്രതിഭാഗത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രോസിക്യൂഷന്‍

എറണാകുളം: അന്വോഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വാദം ആരംഭിച്ചു. ഇന്നലെ പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പ്പിള്ള നടത്തിയ വാദങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്.

Advertisements

പ്രോസിക്യൂഷന്‍ വാദത്തിലെ പ്രധാന ഭാഗങ്ങള്‍;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്റെ മൊഴികള്‍ കോടതി വിശ്വാസത്തില്‍ എടുത്താല്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാണ്. അദ്ദേഹം യഥാര്‍ത്ഥ സാക്ഷിയാണ്

കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്‌കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളുണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. ഇവന്മാരെ മൊത്തം കത്തിക്കണമെന്ന് പറഞ്ഞ മൊഴിയുണ്ട്.

എവി ജോര്‍ജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു മേല്‍ ഇപ്പോള്‍ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുന്‍കാല പശ്ചാത്തലവും കോടതി പരിഗണിക്കണം. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കില്ല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസില്‍ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല.

ഏഴ് ഫോണുകള്‍ തിരിച്ചറിഞ്ഞു. ആറെണ്ണം മാത്രമാണ് പ്രതികള്‍ ഹാജരാക്കിയത്. ഏഴിലധികം ഫോണുകള്‍ പ്രതികളുടെ പക്കലുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ഇവ കണ്ടെത്താനാകൂ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.