കൊച്ചി: ദിലീപിനെ കുടുക്കിലാക്കുന്ന നിലപാടുകൾ ആവർത്തിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ഈ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചത്. ‘അച്ഛൻ തട്ടിന്റെ മുകളിൽ ഇല്ല” ഇല്ലെന്ന പറഞ്ഞത് പോലുള്ള പ്രസ്താവനയാണ് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള നടത്തിയതെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ.
പൊലീസ് എന്നെ ആദ്യം 6 ഫോട്ടോകളാണ് കാണിച്ചത്. അതിൽ മൂന്നുപേരെയാണ് സംശയമെന്ന് ഞാൻ പറഞ്ഞതോടെ മൂന്ന് പേരുടെ ശബ്ദ സാമ്ബിളുകളും പരിശോധിക്കാൻ തീരുമാനിച്ചു. ശബ്ദം ചേരുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിലീപിന്റെ വീട്ടിലേക്ക് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കൊണ്ടുവന്ന വ്യക്തിയുടെ ആവശ്യത്തിലധികം ഓഡിയോ ക്ലിപ്പുകൾ എന്റെ കയ്യിൽ ഇരിപ്പുണ്ട്. അത് പോലീസിന്റെ കയ്യിൽ കൊടുത്തിട്ടുമുണ്ട്. ദിലീപിന്റെ വീട്ടിൽ വന്ന വ്യക്തിയെ ജീവിതത്തിൽ ഒറ്റത്തവണ മാത്രമാണ് ഞാൻ കണ്ടത്. അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം അത്രയധികം അറിയപ്പെടുന്ന ആളല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർമ്മിച്ചെടുക്കാൻ കുറച്ചധികം സമയം വേണ്ടി വരുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
ഖദർ ധരിച്ച വെളുത്ത നിറത്തിലുള്ള ഒരാളായിരുന്നു അന്ന് അവിടെ വന്നത്. ബിസിനസുകാരനാണ്. ഫോണിലുടെ തന്റെ ബിസിനസ് കാര്യങ്ങളും അദ്ദേഹം അന്ന് അവിടെ സംസാരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ദുബായ്ക്ക് തിരിച്ച് പോവുന്നതിനെ കുറിച്ചും പറഞ്ഞു. അതൊക്കെ ഓഡിയോയിൽ കിടപ്പുണ്ട്. നേരത്തെ കാണുകയോ അതിന് ശേഷം വീണ്ടും വീണ്ടും കാണുകയും ചെയ്ത ആളാണെങ്കിൽ എനിക്ക് എളുപ്പത്തിൽ പൊലീസിന് ആളെ ചൂണ്ടിക്കാണിക്കായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടരുത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ആര് ചോദിച്ചിട്ടും ഞാൻ പറയുന്നത്. മെഹബൂബിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ എന്നെ പൊലീസും ചില സുഹൃത്തുക്കളും കാണിച്ചിരുന്നു. പുറത്ത് വന്ന ശബ്ദത്തിന്റെ ഉടമെയെ അറിയാവുന്ന ചിലരും അദ്ദേഹത്തിന്റെ ചിത്രങ്ങൾ അയച്ച് തന്നു. എന്നിരുന്നാലും ആ ആൾ മെഹബൂബ് ആണെന്ന് ഞാൻ എവിടേയും ഇതുവരെ പറഞ്ഞിട്ടില്ല. ആ പേര് വ്യക്തമാക്കുന്നതിന് നിയപരമായ ബുദ്ധിമുട്ടുണ്ട്. ആ വിഐപി ആരാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കണം. ആളിലേക്ക് പൊലീസ് എത്തിച്ചേർന്നതായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
നടിയെ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ പല ആളുകളുടേയും കയ്യിലുണ്ട്. കഴിഞ്ഞ ദിവസം യുകെയിൽ നിന്നും ഷെരീഫ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ വിളിച്ചിരുന്നു. അദ്ദേഹത്തിന് അറിയാവുന്ന ഒരു നാലുപേരുടെ കൈവശം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതൊരു നിസ്സാരകാര്യമല്ല, ചുമ്മാ ഇല്ലാത്ത കാര്യങ്ങൾ പറയരുതെന്ന് ഞാൻ പറഞ്ഞപ്പോഴും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
നടിയെ ആക്രമിക്കുന്നതിന്റെ നാല് ക്ലിപ്സ് ആണ് ഇവിടെയുള്ളത്. അതിൽ ഒരെണ്ണം ഞാൻ ഇട്ട് കണ്ടുവെന്നൊക്കെ പുള്ളി പറയുന്നു. ഈ ദൃശ്യങ്ങൾ എങ്ങനെ നിങ്ങളുടെ കൈവശം എത്തിയെന്ന് ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്തുണ്ട്, അദ്ദേഹത്തിന്റെ കയ്യിൽ നിന്നാണ് ദൃശ്യങ്ങൾ യുകെയിലെ സുഹൃത്തുക്കൾക്ക് കിട്ടിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ വീഡിയോ കോൾ വഴി കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കോളിന്റെ ഓഡിയോ റെക്കോർഡ് തന്റെ കൈവശമുണ്ടെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.
പൊലീസിനെ അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞത്. ഒരു വർഷം മുൻപ് ഈ ദൃശ്യങ്ങൾ ഇവിടെ വന്നപ്പോൾ ഇതിൽ ഒരാൾ ദിലീപിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ദിലീപ് അത് പൊലീസിനെ വിളിച്ച് അറിയിച്ചതായി അറിയില്ല. ഷെരീഫിന്റെ കോൾ റെക്കോർഡ് അപ്പോൾ തന്നെ ഞാൻ പൊലീസിന് കൈമാറിയിട്ടുണ്ട്. അവർ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടാവും.