കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ കേസില്‍ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പില്‍ കാണിച്ചുനല്‍കിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയല്‍ചെയ്തിരിക്കുന്ന ഉപഹർജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ ഇവരെയടക്കം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹൈക്കോടതിയില്‍ സമർപ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 മാർച്ച് അഞ്ചിന് അങ്കമാലി മജിസ്ട്രേറ്റായി ലീനാ റഷീദ് ചുമതലയേറ്റശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2017 ഡിസംബർ 15-ന് കേസില്‍ എട്ടാംപ്രതിയായ നടൻ ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. അവർ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു.
ദിലീപ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ കാണിച്ചതെന്ന് അങ്കമാലി മജിസ്ട്രേറ്റ് നല്‍കിയ മൊഴി അന്വേഷണറിപ്പോർട്ടില്‍ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍വെച്ച് ദിലീപിന്റെ അഭിഭാഷകർ ദൃശ്യങ്ങള്‍ കണ്ടുവെന്നത് അന്വേഷണറിപ്പോർട്ടില്‍ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാൻ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യല്‍ ഓഫീസറുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതാണ്.- ഹർജിയില്‍ പറയുന്നു
അങ്കമാലി മജിസ്ട്രേറ്റ് പെൻഡ്രൈവും മെമ്മറി കാർഡും സ്വന്തം കൈവശം സൂക്ഷിച്ചുവെന്നത് റിപ്പോർട്ടില്‍നിന്നുതന്നെ വ്യക്തമാണ്.മജിസ്ട്രേറ്റിന്റെ വീഴ്ചയും അന്വേഷണത്തിലെ അപാകവും ഇങ്ങനെ
* മജിസ്ട്രേറ്റ് മെമ്മറികാർഡും പെൻഡ്രൈവും വീട്ടില്‍ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയില്ല. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഇത്തരത്തില്‍ കൊണ്ടുപോകാനാകില്ല.
* ദിലീപിനും അഭിഭാഷകർക്കും ദൃശ്യങ്ങള്‍ പരിശോധിക്കാൻ മജിസ്ട്രേറ്റ് അനുമതി നല്‍കിയത് മുൻധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കണം.
* മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ല.