നടിയെ ആക്രമിച്ച കേസ്: “മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണം” ; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിർണായക നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

Advertisements

റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക്  പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിൻറെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.