ദിലീപിൻ്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ : അവൾ എല്ലാത്തിലും എൻ്റെ കൂടെ നിൽക്കുന്ന ആൾ : ദിലീപ്

മകള്‍ മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നില്‍ക്കുന്ന ആളാണെന്ന് നടൻ ദിലീപ്. ഇത്രയും വിഷയങ്ങള്‍ ഉണ്ടായ സമയത്ത് അവള്‍ പ്ലസ് ടുവിന് പഠിക്കുകയിരുന്നു.അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങള്‍ തീർന്നില്ലെങ്കിലും അവള്‍ ഡോക്ടർ ആയി ഇവിടെ ആസ്റ്ററില്‍ ജോയിൻ ചെയ്തു. അവള്‍ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നില്‍ക്കുന്ന ആളാണ്.

Advertisements

ഒരു ഫൈറ്റ് എന്ന് പറയുമ്ബോള്‍ തളരാൻ പാടില്ലല്ലോ. നമ്മള്‍ കാണാത്ത കേള്‍ക്കാത്ത കാര്യങ്ങള്‍ ആണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ അതിനെയെല്ലാം ഫൈറ്റ് ചെയ്യണമല്ലോ. ഞാൻ ഒരാള്‍ അല്ല. എന്നെ ഡിപ്പെൻഡ് ചെയ്തിരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുപാട് കുടുംബം ഉണ്ട്. ഫാമിലിയാണ്. വ്യക്തികള്‍ അല്ല. ഞാൻ അവരെയെല്ലാം നോക്കുന്ന ആളാണ്. കോവിഡ് കാലത്തുപോലും ഞാൻ എന്റെ ഒരു ജോലിക്കാരെ പറഞ്ഞുവിട്ടിട്ടില്ല. എല്ലാവർക്കും ഞാൻ എന്നാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. എന്നെ ഡിപ്പെൻഡ് ചെയ്യുന്ന ഒരാളെ പോലും എനിക്ക് തള്ളി കളയാനും ആകില്ല അപ്പോള്‍ ഫൈറ്റ് ചെയ്യുമെന്നും ദിലീപ് പറഞ്ഞു.

Hot Topics

Related Articles